യു എ ഇ തലസ്ഥാനമായ അബുദാബിയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു. അൽ ഐനിന്റെ ചില ഭാഗങ്ങളിൽ രാവലെ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നുസ്വെയ്ഹാൻ റൗണ്ട് എബൗട്ട് മുതൽ അൽ സാദ് പാലം വരെ നീണ്ടുനിൽക്കുന്ന അൽ താഫ് റോഡിൽ കനത്ത മടൽമഞ്ഞാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം അൽ ഖസ്‌ന, അൽ ഐൻ, ഉം ലൈല, അൽ റുവൈസ് എന്നിവയുൾപ്പെടെ അൽ ദഫ്ര മേഖലയിലെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്തു. കൂടാതെ, അബുദാബിയിലെ മഷൈരിഫിന്റെ പടിഞ്ഞാറ് ഭാഗത്ത് നേരിയതോ മിതമായതോ ആയ മഴ പെയ്തു. മൂടൽമഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഉച്ചയ്ക്ക് ശേഷം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, ചില പടിഞ്ഞാറൻ, ദ്വീപ് പ്രദേശങ്ങളിൽ ഇടയ്ക്കിടെ പൊടി, നേരിയ മഴ, താപനിലയിൽ ഗണ്യമായ കുറവ് എന്നിവ ഉണ്ടാകുമെന്നും NCM പ്രവചിച്ചു. ഉൾപ്രദേശങ്ങളിൽ 32-37°C വരെ ഉയർന്ന താപനില കാണപ്പെടാം. അതേസമയം തീരപ്രദേശങ്ങളിൽ താപനില 26-31°C വരെയും പർവതപ്രദേശങ്ങളിൽ 23-28°C വരെയും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകുമെന്നും NCM പ്രവചിക്കുന്നു. ഇത് തീവ്രത വർദ്ധിക്കുകയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ, പ്രത്യേകിച്ച് കടലിന് മുകളിൽ, വീശുകയും ചെയ്യും.












