Home ഓഷിയാന ‘മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം’; മെൽബൺ സീറോ മലബാർ കത്തീഡ്രലിൽ മാർച്ച് എട്ടിന് സെമിനാർ

‘മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം’; മെൽബൺ സീറോ മലബാർ കത്തീഡ്രലിൽ മാർച്ച് എട്ടിന് സെമിനാർ

212
0

മെൽബൺ : മാർച്ച് എട്ടിന് മെൽബൺ സെന്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ ‘മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സീ ന്യൂസ് ലൈവിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെമിനാർ സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്ററും മാധ്യമ പ്രവർത്തകനുമായ പ്രകാശ് ജോസഫ് വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് ക്ലാസുകൾ നയിക്കും. തുടർന്ന് വചന ശുശ്രൂഷയും ആരാധനയും. രാവിലെ 9.30ന് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

തുടർന്ന് 10.30 മുതൽ കത്തീഡ്രൽ ഹാളിൽ ഉച്ചക്ക് ഒരു മണി വരെയായിരിക്കും സെമിനാർ നടക്കുക. ആ​ഗോളതലത്തിൽ ക്രൈസ്തവ സഭ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിശ്വാസ സമൂഹത്തിന്റെ മാധ്യമ അവബോധമില്ലായ്മയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള ഫലപ്രദമായ ഇടപെടലുകൾ ആത്മീയകാലഘട്ടത്തിൽ‌ വിശ്വാസം നിലനിർത്താൻ എങ്ങനെ സഹായകരമാകും എന്നതിനെക്കുറിച്ച് സെമിനാറിൽ ക്ലാസുകൾ നൽകും. സാമൂഹിക മാധ്യമ രം​ഗങ്ങളിലൂടെയുള്ള ചെറുത്തുനിൽപ്പും പ്രതികരണവും ഇക്കാലഘട്ടത്തിൽ എത്രമാത്രം അനിവാര്യമാണെന്നും സെമിനാർ‌ ചർച്ച ചെയ്യും.

Previous articleവിദേശികൾ വീടുകൾ വാങ്ങുന്നതിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ
Next articleനിമിഷ പ്രിയയുടെ മോചനത്തിന് ഇറാന്റെ ഇടപെടല്‍ ; ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി

Leave a Reply