Home ഗൾഫ് ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി കലാ കുവൈത്ത് ഒരുക്കുന്ന ‘ഗോസ്‌കോര്‍ സയന്റിയ-2023’ 28-ന്

ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി കലാ കുവൈത്ത് ഒരുക്കുന്ന ‘ഗോസ്‌കോര്‍ സയന്റിയ-2023’ 28-ന്

219
0

കുവൈത്ത്‌സിറ്റി : കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തില്‍ ‘ഗോസ്‌കോര്‍ സയന്റിയ-2023’, എന്ന പേരീല്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള സയന്‍സ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യന്‍ സ്‌കൂളികളില്‍ നിന്നുമായി 1650-ലധികം കുട്ടികള്‍ പങ്കെടുക്കുന്ന സയന്‍ഡ് ഫെസ്റ്റിവല്‍ ഏപ്രില്‍ 28നു ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ വെച്ച്‌ നടക്കുന്നു. സയന്‍സ്, മാത്തമാറ്റിക്‌സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി എന്നിങ്ങനെ അഞ്ച് ഫെയറുകളിലായി 41ലധികം മത്സരങ്ങളാണ് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക. 200-ലധികം ടീമുകള്‍ പങ്കെടുക്കുന്ന സയന്‍സ് ക്വിസ്സ്, അബാക്കസ്സും, റൂബിക്‌സ് ക്യൂബ് മത്സരവും ഇതോടൊപ്പം നടക്കും.

ആറോളം സ്റ്റാളുകളിലായി വിവിധങ്ങളിട്ടുള്ള എക്‌സിബിഷനും ഈ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉച്ചക്ക് ഒരു മണി മുതല്‍ പൊതുസമൂഹത്തിനു ഈ എക്‌സിബിഷന്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. എം ജി യൂണിവേസിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വൈശാഖന്‍ തമ്ബി മേളയുടെ മുഖ്യ അതിഥി ആയിരിക്കും. ‘സ്റ്റോറി ഓഫ് യൂണിവേഴ്സ്, എ ജേര്‍ണി ഇന്‍ ടു സ്‌പേസ് ‘ എന്ന വിഷയത്തില്‍ സയന്‍സ് സെമിനാറും, കരിയര്‍ ഗൈഡന്‍സ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറര മണിയോടെ രെജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ വൈകുന്നേരം ഏഴ് മണിയോടെ മത്സരം അവസാനിക്കുന്ന രീതിയിലാണ് ഗോസ്‌കോര്‍ സയന്റിയ-2023 ക്രമീകരിച്ചിട്ടുള്ളത്.

കുവൈറ്റിലെ തന്നെ ആദ്യമായാണ് മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു വലിയ സയന്‍സ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഈ സയന്‍സ് ഫെയര്‍ വലിയ വിജയമാക്കി തീര്‍ക്കുവാന്‍ കുവൈറ്റിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നതായി കല കുവൈറ്റ് , ബാലവേദി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍, കലാ കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് കെ കെ ശൈമേഷ്, ട്രഷറര്‍ അജ്‌നാസ് , ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്, സയന്റിയ-2023 ജനറല്‍കണ്‍വീനര്‍ ശങ്കര്‍ റാം, കലകുവൈറ്റ് ആക്റ്റിങ്ങ് മീഡിയ സെക്രട്ടറി സണ്ണി ഷൈജേഷ് എന്നിവര്‍പങ്കെടുത്തു

Previous articleഖത്തര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 22ന്
Next articleഈദ് ദിനം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

Leave a Reply