Home ഓഷിയാന കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിനു പുതിയ നേതൃത്വം

കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിനു പുതിയ നേതൃത്വം

256
0

ടൗൺസ് വിൽ : കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിന് 2024- 2025 വർഷത്തേക്ക് പുതിയ നേതൃത്വം. സണ്ണി കടവിൽ പ്രസിഡന്‍റ്, നെബു മാത്യു ഇല്ലിക്കൽ സെക്രട്ടറി, അമൽ എബ്രഹാം ട്രഷറർ, അജേഷ് കുമാർ വി ആർ വൈസ് പ്രസിഡന്‍റ്, സജിനി ബൈജു ജോയിൻ സെക്രട്ടറി, നിബിൻ ചെറിയാൻ ജോൺ മീഡിയ കോഡിനേറ്റർ, യൂത്ത് ആൻഡ് സ്റ്റുഡന്‍റ് കോഡിനേറ്റേഴ്സായി സ്റ്റീവൻ സാലു, ഗോപിക കൈമൾ, കമ്മിറ്റി അംഗങ്ങളായി തോമസ് കുരുവിള, ആന്‍റണി ജേക്കബ്, ഷാന്‍റിഫിലിപ്പ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്‍റുമാരും, പരിചയസമ്പന്നരുമായ ബിജു അക്കം പറമ്പിൽ, ബെന്നി മംഗലശ്ശേരി, സാം കടവിൽ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. നിയുക്ത പ്രസിഡന്‍റ് സണ്ണി കടവലിന്‍റെ അധ്യക്ഷതയിൽ കൂടിയ ആദ്യ യോഗത്തിൽ കൂട്ടായ്മയുടെ 2024 -25 വർഷത്തേക്കുള്ള കാര്യപരിപാടികളുടെ കരട് തയ്യാറായി.

Previous articleഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ തിളങ്ങി മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഗ്രൂപ്പ്
Next articleചരിത്രമായി, നാഴികക്കല്ലായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ചാപ്റ്റർ ഉദ്‌ഘാടനം അറ്റ്‌ലാന്റയില്‍ നടന്നു

Leave a Reply