Home ഓഷിയാന സെന്റ് ലുക്ക്സ് ന്യൂകാസിൽ ദേവാലയത്തിൽ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

സെന്റ് ലുക്ക്സ് ന്യൂകാസിൽ ദേവാലയത്തിൽ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

230
0

സിഡ്‌നി : മലങ്കര ഓർത്തഡോക്സ് സഭയുടെ സെന്റ് ലുക്ക്സ് ന്യൂകാസിൽ (ഓസ്‌ട്രേലിയ) ദേവാലയത്തിൽ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. നവംബർ 2ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും 11.30ന് റാസയും, മധ്യസ്ഥ പ്രാർഥനയും, നേർച്ചവിളമ്പും, ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. പെരുന്നാളിന് എപ്പിങ് (സിഡ്‌നി) സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വികാരി റവ.ഫാ. നിഖിൽ അലക്സ് തരകൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ.ഫാ. വർഗീസ് മണിയമ്പറ, ട്രസ്റ്റി രഞ്ജു ജേക്കബ്, സെക്രട്ടറി ബോബി സാമുവേൽ, കൺവീനർ സുമോദ് മാത്യു, മർത്തമറിയം സെക്രട്ടറി പ്രീതി മേരി മത്തായി, സണ്ടേസ്കൂൾ ഭാരാവാഹികൾ ഡോ ജിന ജോസ്, സാന്ദ്ര സന്തോഷ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ വിവിധ ആത്മീയ സംഘടന അംഗങ്ങൾ എന്നിവർ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു.

Previous articleവയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ ; ധനസഹായം അനിശ്ചിതത്വത്തിൽ
Next articleഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ തിളങ്ങി മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഗ്രൂപ്പ്

Leave a Reply