Home അമേരിക്ക മില്‍ട്ടൻ ചുഴലിക്കൊടുങ്കാറ്റ് ; ഫ്ലോറിഡയില്‍ ലക്ഷങ്ങളെ ഒഴിപ്പിച്ചു

മില്‍ട്ടൻ ചുഴലിക്കൊടുങ്കാറ്റ് ; ഫ്ലോറിഡയില്‍ ലക്ഷങ്ങളെ ഒഴിപ്പിച്ചു

225
0
Police block off a bridge leading to the barrier island of St. Pete Beach, Fla., ahead of the arrival of Hurricane Milton, in South Pasadena, Fla., Wednesday, Oct. 9, 2024. (AP Photo/Rebecca Blackwell)

താന്പ : മില്‍ട്ടൻ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയില്‍ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ലക്ഷങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം. സംസ്ഥാനത്തെ 67 കൗണ്ടികളില്‍ 51ലും അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാറ്റഗറി അഞ്ചില്‍നിന്നു നാലിലേക്കു താഴ്ന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിന് 260 കിലോമീറ്റർ വേഗമുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വൃത്തങ്ങള്‍ പറഞ്ഞു. കൊടുങ്കാറ്റിനോടനുബന്ധിച്ച്‌ 38 സെന്‍റിമീറ്റർ വരെ മഴയും മിന്നല്‍പ്രളയവും ഉണ്ടാകാം. തീരപ്രദേശത്ത് അഞ്ചു മീറ്റർ ഉയരത്തില്‍ തിരയടിക്കാം. ഫ്ലോറിഡ സംസ്ഥാന സർക്കാർ ഒട്ടേറെ അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ അവധിയാണ്. കൊടുങ്കാറ്റ് ഭീഷണി അകന്നശേഷമേ താന്പ, ഒർലാന്‍റോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ സർവീസ് പുനരാരംഭിക്കൂ.

നൂറ്റാണ്ടിനിടെ ഫ്ലോറിഡ നേരിടുന്ന ഏറ്റവും വിനാശകാരിയായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശിച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്കേണ്ടതിനാല്‍ ബൈഡന്‍റെ ജർമനി, അംഗോള സന്ദർശനങ്ങള്‍ മാറ്റിവച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. ഹെലീൻ എന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച്‌ രണ്ടാഴ്ചയ്ക്കുശേഷമാണു മില്‍ട്ടൻ എത്തുന്നത്. ഹെലീൻ ചുഴലിക്കാറ്റ് 227 പേരുടെ മരണത്തിനിടയാക്കി.

Previous articleസാങ്കേതിക തകരാര്‍ ; രണ്ടര മണിക്കൂര്‍ വട്ടംകറക്കിയശേഷം ഷാര്‍ജ വിമാനം തിരിച്ചിറക്കി
Next articleസൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഒക്ടോബർ 25, 26 തിയ്യതികളില്‍

Leave a Reply