Home ഗൾഫ് പ്രവാസികൾക്ക് ആശ്വാസം ; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു

പ്രവാസികൾക്ക് ആശ്വാസം ; യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു

185
0

ദുബായ് : പ്രാവാസികൾക്ക് ആശ്വാസം. യുഎഇയിൽ ഈ മാസത്തെ ഇന്ധനവിലയിൽ കുറവ്. രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിന് വിലകുറഞ്ഞ സാഹചര്യത്തിലാണ് ഇത്. ഇതോടെ പെട്രോൾ ലീറ്ററിന് 24 ഫിൽസും ഡീസലിന് 18 ഫിൽസും കുറഞ്ഞു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹം ആണ് പുതിയ വില. സെപ്റ്റംമ്പർ മാസത്തില്‍ ഇത് ലിറ്ററിന് 2.90 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹം ആണ് ഒക്ടോബര്‍ മാസത്തിലെ നിരക്ക്. സെപ്റ്റംമ്പർ മാസത്തില്‍ ഇത് 2.78 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.71 ദിര്‍ഹം ആയിരുന്നു സെപ്റ്റംമ്പർ മാസത്തില്‍. ഡീസലിനും വില കുറഞ്ഞു. 2.6 ദിര്‍ഹം ആണ് പുതിയ നിരക്ക്. കഴിഞ്ഞമാസം ഇത് 2.78 ദിര്‍ഹം ആയിരുന്നു.

Previous articleപ്രവാസികൾക്ക് നേട്ടം ; കുവൈത്തില്‍ പ്രൊജക്ട് വീസയിലു ള്ളവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങ ളിലേക്ക് വീസ മാറാം
Next articleചൈനയിലെ പള്ളികളില്‍ ഇനി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വേണ്ട ; പകരം ഷി ജിന്‍പിങ്ങിന്റെ ചിത്രങ്ങള്‍

Leave a Reply