Home ഓഷിയാന ശ്രീലങ്കയുടെ വനിതാ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ

ശ്രീലങ്കയുടെ വനിതാ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ

256
0

കൊളംബോ: ഡോ.ഹരിണി അമരസൂര്യ ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹിക പ്രവർത്തകയുമാണ്.
ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

Previous articleമലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: 29 ന് ബെര്‍മിങ്ഹാമില്‍
Next articleഇന്ത്യയിലാദ്യം; ആംബുലൻസിന് താരിഫുമായി കേരളം; ഡ്രൈവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും

Leave a Reply