Home ഓഷിയാന ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മരണം 492 ആയി; ആളുകളുടെ കൂട്ടപ്പലായനം

ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മരണം 492 ആയി; ആളുകളുടെ കൂട്ടപ്പലായനം

264
0

ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രായേല്‍ നടത്തുന്ന കനത്ത തിരിച്ചടിയില്‍ തെക്കന്‍ ലബനനില്‍ 492 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയ്ക്ക് പുറമേ ഇസ്രായേല്‍ യുദ്ധം ലബനനിലേക്കുകൂടി വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1645 പേര്‍ക്കു പരുക്കേറ്റു. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഗലീലിയിലെ ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.

ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം തുടങ്ങിയതോടെ തെക്കന്‍ തുറമുഖനഗരമായ സിദോനില്‍ ജനജീവിതം സ്തംഭിച്ചു. 2006 ലെ ഇസ്രയേല്‍ ആക്രമണത്തിനു ശേഷമുള്ള പലായനത്തിനു സമാനമാണ് ഇപ്പോഴത്തെ സ്ഥിതി.

Previous articleകുമരകത്ത് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
Next articleമലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: 29 ന് ബെര്‍മിങ്ഹാമില്‍

Leave a Reply