Home ഓഷിയാന ‘മെലഡീസ് ഓഫ് ഫെയ്ത്ത്’ നവംബർ രണ്ടിന് ബ്രിസ്ബെയ്നിൽ ; ​ഗായകരായ കെസ്റ്ററും ശ്രേയ ജയദീപും പങ്കെടുക്കും

‘മെലഡീസ് ഓഫ് ഫെയ്ത്ത്’ നവംബർ രണ്ടിന് ബ്രിസ്ബെയ്നിൽ ; ​ഗായകരായ കെസ്റ്ററും ശ്രേയ ജയദീപും പങ്കെടുക്കും

282
0

ബ്രിസ്ബെയ്ൻ : ബ്രിസ്‌ബെയ്നിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ ) ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ ‘മെലഡീസ് ഓഫ് ഫെയ്ത്ത്’ നവംബർ രണ്ടിന്. മലയാളക്കര നെഞ്ചിലേറ്റിയ പ്രശസ്ത ഗായിക ശ്രേയ ജയദീപും കെസ്റ്ററും സം​ഗീത സന്ധ്യക്ക് ​നേതൃത്വം നൽകും. നവംബർ രണ്ട് ശനിയാഴ്ച വൈകിട്ട് ആറ് മുതൽ 8.30 വരെ ലൈറ്റ് ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വച്ച് പരിപാടി നടത്തുമെന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു. സം​ഗീത സന്ധ്യ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി മനോജ് ഫിലിപ്പ് : 0490 785 756, പോൾ വർ​ഗിസ് : 0423 405 819 ഈ നമ്പറുകളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Previous articleസൗദി ദേശീയ ദിനം ഇന്ന് ; 8,000 ദേശീയ പതാകകളുടെ ശോഭയിൽ തിളങ്ങി റിയാദ് നഗരം
Next articleഅന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 2028-ല്‍ സിഡ്‌നി ആതിഥേയത്വം വഹിക്കും ; പ്രഖ്യാപനവുമായി വത്തിക്കാന്‍

Leave a Reply