Home ഇന്ത്യ ഉരുള്‍പൊട്ടലിനെ അതിജീവിച്ച; ചൂരല്‍മല ടൗണിലെ വെള്ളാര്‍മല സ്‌കൂള്‍

ഉരുള്‍പൊട്ടലിനെ അതിജീവിച്ച; ചൂരല്‍മല ടൗണിലെ വെള്ളാര്‍മല സ്‌കൂള്‍

412
0

വയനാട്: ചൂരല്‍മലയിലെ ഇരുട്ടിന്റെ മറവിലെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെ തടഞ്ഞു നിര്‍ത്തിയത് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു സ്വയം നശിച്ചപ്പോഴും ഒരു നാടിനെ പൂര്‍ണമായി നശിപ്പിക്കാന്‍ വിട്ടുകൊടുക്കാതെ കാവലായി ആ വിദ്യാലയം മാറി.ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ ഭൂമിയില്‍ നിന്ന്, അന്നത്തെ രാത്രി തന്നെ അപ്രത്യക്ഷമായേനെ.

വയനാട് ജില്ലാ പഞ്ചായത്ത് 2021-23 വര്‍ഷത്തില്‍ നിര്‍മിച്ചതാണ് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിടെ ഇരുനിലക്കെട്ടിടം. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റന്‍ പാറകളും മരങ്ങളും മണ്ണും കൂടിച്ചേര്‍ന്നാണ് പാടികളും വീടുകളും തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. എന്നാല്‍,സ്‌കൂള്‍ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങള്‍ അവിടെനിന്നു നീങ്ങിയിട്ടില്ല.

ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയില്‍ കഴിച്ചുകൂട്ടിയ മനുഷ്യജീവനുകള്‍ക്കും സംരക്ഷണം നല്‍കുകയായിരുന്നു ഈ സ്‌കൂള്‍ കെട്ടിടം. മണിക്കൂറുകള്‍ നീണ്ട ദുരന്തം അവസാനിച്ചപ്പോഴും സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിരുന്നില്ല. പുഴ വഴിമാറിയപ്പോള്‍ ഒഴുകിയെത്തിയ കൂറ്റന്‍ കരിങ്കല്ലുകളാണ് സ്‌കൂള്‍ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്നത്. പരന്നൊഴുകുന്ന പുഴയാവട്ടെ അതിശക്തമായ നിലയിലും. അവിടെയുണ്ടായിരുന്ന പാലവും ക്ഷേത്രവും അടയാളങ്ങളൊന്നും ബാക്കി വെക്കാതെ തന്നിലേക്ക് ആവാഹിച്ചു.

Previous articleമുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ പൂര്‍ണമായും കണ്ടെത്തി
Next articleഉള്ളുനീറി വയനാട്: ഉരുൾപൊട്ടലിൽ മരണം 200 കടന്നു.

Leave a Reply