വയനാട് മുണ്ടക്കൈയിൽ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 200 കടന്നു. 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. 90ലധികം പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 125 ലധികം പേരുടെ പോസ്റ്റ്‌മാർട്ടം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ തിരിച്ചറിഞ്ഞവരുടെ എണ്ണം നൂറിൽ താഴെ മാത്രമാണ്. സ്ഥലത്ത് സൈന്യത്തിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും പുഴയിൽ ജലനിരപ്പ് ഉയരുന്നതും രക്ഷാദൗത്യം ദുഷ്ക്കരമാക്കുന്നുണ്ട്.











