കല്പറ്റ: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്നവരെ പൂർണമായി കണ്ടെത്തിയതായി എ.ഡി.ജി.ഡി, എം.ആർ അജിത്കുമാർ. ഇനി കണ്ടടെക്കാനാണുള്ളത് മുതദേഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈയിലേക്ക് എത്തിച്ച ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിലിവില്‍ മൂന്നു പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്, ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ രണ്ടു പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
അതേസമയം ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങളല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താല്‍കാലിക പാലം നിർമ്മിക്കുന്നതിന് വ്യോമസേനയുടെ വിമാനം കണ്ണൂർ എയർപോർട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണമേർത്തിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തമിഴ്നാട്ടില്‍ നിന്നുള്ള ഫയർഫോഴ്സ് സംഘവും ചൂരല്‍മലയില്‍ എത്തിയിട്ടുണ്ട്.
ദുരന്തമുഖത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാൻ തയ്യാറാണെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. സർക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സേവനം നല്‍കുമെന്നും ഐ.എം.എ അറിയിച്ചു. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ 10 ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ഐ.എം.എ മാറ്റിവച്ചു.
ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളില്‍ നടപടി പൂർത്തിയാക്കിയ 66 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 126 മൃതദേഹങ്ങളാണ് ഇതുവരെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കയത്. 112 പേർ ദുരിതാശ്വാസ ക്യാമ്ബില്‍ തുടരുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 11 പേർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്












