കല്‍പറ്റ: ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിർമിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ദുരന്തസ്ഥലത്തേക്ക് അനാവശ്യ സന്ദർശനത്തിനും കർശന വിലക്കുണ്ട്.
Home ഇന്ത്യ ചൂരല്‍ മലയിലേക്കുള്ള റോഡില്‍ അത്യാവശ്യ വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുത്; ജില്ലാ കളക്ടര്‍












