Home അമേരിക്ക കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂള്‍ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂള്‍ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു

273
0

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി സ്കൂള്‍ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 10 വരെ വാട്ടർ ബോട്ടിലുകള്‍, നോട്ട്ബുക്കുകള്‍, ക്രയോണ്‍സ്, ഡിവൈഡർ ടാബുകള്‍, പേനകള്‍, പേപ്പർ ക്ലിപ്പുകള്‍, ലഞ്ച് ബാഗുകള്‍ തുടങ്ങിയവ കേരള അസോസിയേഷൻ ഓഫീസില്‍ നല്‍കാം(ഗാർലൻഡ്,ടെക്സസ്). സാം റഥർഫോർഡ് എലിമെന്‍ററി സ്കൂള്‍ മെസ്‌ക്വിറ്റിലുള്ള വിദ്യാർഥികള്‍ക്കാണ് ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്യുക. ഡാളസിലെ സന്മനസുള്ള എല്ലാവരും പരിപാ‌ടിയില്‍ സഹകരിക്കണമെന്ന് പ്രസിഡന്‍റ് പ്രദീപ് നാഗനൂലില്‍ അഭ്യർഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സോഷ്യല്‍ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ് – 469 688 2065.

Previous articleഅര്‍ജുനായുള്ള തെരച്ചിലിനിടെ മലയുടെ ഭാഗത്തെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും ; മൂന്ന് ഘട്ടമായാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ദൃക്‌സാക്ഷി
Next articleഎസ്.എം.സി.സി സിൽവർ ജൂബിലി ആഘോഷവും ഫാമിലി കോൺഫറന്‍സും: ബ്രോങ്ക്സ് ഇടവകയിൽ ആവേശോജ്വലമായ രജിസ്ട്രേഷൻ കിക്കോഫ്

Leave a Reply