Home ഇന്ത്യ സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും

255
0

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്‌ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയില്‍ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ചൊവ്വാഴ്ച രാത്രി 12നു മുമ്ബ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്‌ഇബി അറിയിച്ചു.

Previous articleകൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം
Next articleസംസ്ഥാനത്ത് വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Leave a Reply