Home ഇന്ത്യ നടൻ സിദ്ദിഖിന്റെ മകൻ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു

469
0

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Previous articleഎപ്പിസ്കോപ്പൽ സഭ നൂറ്റാണ്ടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവിനെ തിരഞ്ഞെടുത്തു
Next articleയുകെ മലയാളി കുടുംബങ്ങളുടെ അതിജീവന കഥ പറയുന്ന ബിഗ് ബെൻ ജൂൺ 28ന് തിയേറ്ററുകളിലേക്ക്

Leave a Reply