Home ഗൾഫ് ഖത്തറിൽ വാഹനാപകടം ; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ഖത്തറിൽ വാഹനാപകടം ; മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

336
0

ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് പേരും തൽക്ഷണം മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous articleഅയര്‍ലന്‍ഡ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കി മലയാളികളായ അച്ഛനും മകനും ; ഇരുവരും മത്സരിച്ചത് രണ്ടു മണ്ഡലങ്ങളില്‍ നിന്ന്
Next articleപശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം.

Leave a Reply