കുവൈറ്റ് : കുവൈറ്റില്‍ പീഡനത്തിന് ഇരയായ ആലപ്പുഴ മുതുകുളം സ്വദേശിനിക്ക് തുണയായി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്. അജ്പാകിന്‍റെ ഇടപെടല്‍ മൂലമാണ് കുവൈറ്റില്‍ സ്വദേശി വീട്ടില്‍ പീഡനത്തിന് ഇരയായ ഇവർക്ക് മോചനം ലഭിച്ചത്. കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്നും അറിയിച്ചതിനെ തുടർന്നാണ് അജപാക് നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ നിയമപരമായ രേഖകള്‍ തയാറാക്കി വിമാന ടിക്കറ്റു നല്‍കി നാട്ടിലേക്ക് പോകുവാൻ സൗകര്യം ഒരുക്കി.












