Home ഇന്ത്യ കേരളത്തിൽ ബിജെപിക്ക് കിട്ടുക കോഴിമുട്ട പോലെ വട്ടപ്പൂജ്യം ; കെ മുരളീധരൻ

കേരളത്തിൽ ബിജെപിക്ക് കിട്ടുക കോഴിമുട്ട പോലെ വട്ടപ്പൂജ്യം ; കെ മുരളീധരൻ

268
0

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ട പോലെ വട്ടപ്പൂജ്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്ന പ്രശ്‌നമില്ല. ദേശീയ തലത്തില്‍ എന്ത് തന്നെ സംഭവിച്ചാലും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കേരളത്തില്‍ കാല് കുത്താന്‍ കഴിയില്ലെന്നത് 101 ശതമാനം ഗ്യാരണ്ടിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം കണ്ട് സ്ഥാനാര്‍ഥി വി. മുരളീധരന്‍ ബോധം കെട്ടുകാണുമെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. ഇത് അദ്ദേഹം പോലും പ്രതീക്ഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം താന്‍ ജയിക്കുമെന്ന് വി. മുരളീധരന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

തൃശൂരില്‍ യു.ഡി.എഫ് ജയം ഉറപ്പാണ്. ഞങ്ങളുടെ കണക്കുകൂട്ടലില്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്. 2019ല്‍ സുരേഷ് ഗോപിക്ക് സിനിമ താരമെന്ന ഗ്ലാമറുണ്ടായിരുന്നു. എന്നാല്‍, 2024ല്‍ അദ്ദേഹം തനി രാഷ്ട്രീയക്കാരനായി. അതിനാല്‍ രാഷ്ട്രീയ വോട്ടുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. പരമാവധി 25,000 വോട്ട് മാത്രമേ ബി.ജെ.പിക്ക് കൂടുകയുള്ളൂ. എല്‍.ഡി.എഫ് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ബി.ജെ.പി രണ്ടാമതെത്തൂ. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് നാല് ലക്ഷം വോട്ടെങ്കിലും യു.ഡി.എഫിന് ലഭിക്കുമെന്നും മുരളീധരന്‍ ഉറപ്പിച്ച് പറഞ്ഞു.

Previous articleകർണ്ണാടക പിടിക്കാൻ ബിജെപി വളർന്നിട്ടില്ല ; ഡികെ ശിവകുമാർ
Next articleലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ; വെടിയേറ്റത് ഗുണ്ടാ വിളയാട്ടത്തിനിടെ

Leave a Reply