Home അമേരിക്ക പ്രഫ. ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരം

പ്രഫ. ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരം

294
0

പസാദേന( കാലിഫോര്‍ണിയ): മില്ലിസെക്കന്‍ഡ് പള്‍സാറുകള്‍, ഗാമാ-റേ സ്‌ഫോടനങ്ങള്‍, സൂപ്പര്‍നോവകള്‍, മറ്റ് ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്ക് ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണി ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരതിനു അര്‍ഹനായി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഫിസിക്സ്, മാത്തമാറ്റിക്സ്, അസ്ട്രോണമി വിഭാഗത്തില്‍ ജ്യോതിശാസ്ത്രത്തിന്റെയും ഗ്രഹശാസ്ത്രത്തിന്റെയും പ്രൊഫസറാണ് കുല്‍ക്കര്‍ണി. ടൈം-ഡൊമെയ്ന്‍ ജ്യോതിശാസ്ത്രത്തില്‍ കുല്‍ക്കര്‍ണിയുടെ സുപ്രധാന സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട് ഷാ പ്രൈസ് ഫൗണ്ടേഷന്‍ മെയ് 21-ന് 2024-ലെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

‘മില്ലിസെക്കന്‍ഡ് പള്‍സാറുകള്‍, ഗാമാ-റേ സ്‌ഫോടനങ്ങള്‍, സൂപ്പര്‍നോവകള്‍, മറ്റ് വേരിയബിള്‍ അല്ലെങ്കില്‍ ക്ഷണികമായ ജ്യോതിശാസ്ത്ര വസ്തുക്കള്‍ എന്നിവയെ കുറിച്ചുള്ള തകര്‍പ്പന്‍ കണ്ടുപിടിത്തങ്ങള്‍ക്കാണ് ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണിക്കു ജ്യോതിശാസ്ത്രത്തിനുള്ള ഷാ സമ്മാനം നല്‍കുന്നത്,’ ഫൗണ്ടേഷന്‍ പറഞ്ഞു. ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണി കര്‍ണാടകയില്‍ വളര്‍ന്നു, 1978-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി, തുടര്‍ന്ന് 1983-ല്‍ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന്പി എച്ച്.ഡി.കരസ്ഥമാക്കി. കുല്‍ക്കര്‍ണിയോടൊപ്പം, 2024-ലെ ഷാ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ലൈഫ് സയന്‍സിലും മെഡിസിനിലും ഷാ പ്രൈസ് ലഭിച്ച സ്വീ ലേ തീന്‍, സ്റ്റുവര്‍ട്ട് ഓര്‍ക്കിന്‍, ഗണിതശാസ്ത്രത്തില്‍ ഷാ പ്രൈസ് ലഭിച്ച പീറ്റര്‍ സര്‍നാക്ക് എന്നിവരും ഉള്‍പ്പെടുന്നു. ഓരോന്നിനും 1.2 മില്യണ്‍ ഡോളര്‍ സമ്മാനമുണ്ട്. നവംബര്‍ 12-ന് ഹോങ്കോങ്ങിലാണ് അവാര്‍ഡ് ദാന ചടങ്ങ്.

Previous articleബ്രിട്ടണില്‍ പൊതു തെരഞ്ഞെടുപ്പ് ജൂലൈ നാലിന്; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്
Next articleമൈസൂരില്‍ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് നാ​ലം​ഗ കു​ടും​ബം ശ്വാ​സം​മു​ട്ടി മ​രി​ച്ചു

Leave a Reply