Home യൂറോപ്പ് ബ്രിട്ടണില്‍ പൊതു തെരഞ്ഞെടുപ്പ് ജൂലൈ നാലിന്; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടണില്‍ പൊതു തെരഞ്ഞെടുപ്പ് ജൂലൈ നാലിന്; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്

311
0

ലണ്ടന്‍: അപ്രതീക്ഷിത സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. വരുന്ന ജൂലൈ നാലിന് ബ്രിട്ടണില്‍ പൊതു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ വംശജന്‍കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യപിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രി പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. എന്‍എച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ഉള്‍പ്പെടെ തന്‍രെ സര്‍ക്കാര്‍ നടപ്പിലാക്കിയ നേട്ടങ്ങള്‍ വിവരിച്ച ശേഷമായിരുന്നു പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് മാറിയത്.
കോവിഡ് മഹാമാരി, ഫര്‍ലോ സ്‌കീം, യുക്രെയ്‌നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച ശേഷം ‘നിങ്ങള്‍ ആരെയാണ് വിശ്വസിക്കുന്നത്?’ എന്ന ചോദ്യമാണ് ഋഷി സുനക് പ്രധാനമായും പത്രസമ്മേളനത്തില്‍ മുന്നോട്ടു വെച്ചത്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷവും രംഗത്തെത്തി. രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഈ മാസം നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് ലേബര്‍ പാര്‍ട്ടി നടത്തിയത്. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് എത്താന്‍ കഴിഞ്ഞത്.

Previous articleഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിനു നവ നേതൃത്വം
Next articleപ്രഫ. ശ്രീനിവാസ് ആര്‍. കുല്‍ക്കര്‍ണിക്കു ജ്യോതിശാസ്ത്രത്തിലെ അഭിമാനകരമായ ഷാ പുരസ്‌കാരം

Leave a Reply