മെയ് 24 മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവില്‍ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഉംറ അനുവദിക്കൂവെന്ന് എന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർത്ഥാടകർക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനും, മക്കയിലെ ഗ്രാൻഡ് പള്ളിയിലെ തീർത്ഥാടനം സുഗമമാക്കാനും വേണ്ട നിർദേശങ്ങള്‍ സൗദി മന്ത്രാലയം നല്‍കിയിട്ടുണ്ട്. ജൂണ്‍ 2 മുതല്‍ ജൂണ്‍ 20 വരെ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിക്കുന്ന പൗരന്മാർ, പ്രവാസികള്‍, സന്ദർശകർ എന്നിവർക്ക് 10,000 സൗദി റിയാല്‍ പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം അടുത്തിടെ പദ്ധതിയിട്ടിരുന്നു.
അനധികൃതമായി പ്രവേശിക്കുന്നവർ പ്രവാസികളാണെങ്കില്‍ അവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുകയും ഒരു നിശ്ചിത കാലയളവിലേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഹജ്ജ് നിയമങ്ങള്‍ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രാലയം, ആവർത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് ഇരട്ടി പിഴ നേരിടേണ്ടി വരുമെന്നും അറിയിച്ചു. ഹജ്ജ് നിയമങ്ങള്‍ ലംഘിച്ചു നാടുകടത്തപ്പെടുന്നവർക്കുള്ള പിഴ ആറ് മാസം വരെ തടവ് 50,000 സൗദി റിയാല്‍ വരെ പിഴ സഞ്ചരിച്ച വാഹനം ജുഡീഷ്യറി കണ്ടുകെട്ടും
നിയമലംഘനം നടത്തുന്ന പ്രവാസികള്‍ക്കും സന്ദർശകർക്കു നാടുകടത്തലും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കും ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ മക്ക, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലുള്ളവർ 911 എന്ന എമർജൻസി കോണ്‍ടാക്റ്റ് നമ്ബറിലേയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവർ 999 എന്ന നമ്ബറിലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് ജൂണ്‍ 14നും 19നും ഇടയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












