Home നിര്യാതരായി ന്യൂയോർക്ക് : കീഴ്വായ്പൂർ പാണ്ടിച്ചേരിൽ മത്തായി തോമസ് (ജോയി)

ന്യൂയോർക്ക് : കീഴ്വായ്പൂർ പാണ്ടിച്ചേരിൽ മത്തായി തോമസ് (ജോയി)

372
0

കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് 2000-ൽ സർവീസിൽ നിന്നും വിരമിക്കന്നത് വരെ ദീർഘകാലം മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പരേതൻ. വാർധക്യ സഹജമായ അസുഖത്താൽ ഏതാനും ദിവസമായി ചികത്സയിലായിരുന്നു.

പരേതന്റെ മൃതശരീരം പൊതു ദർശനത്തിനായി 17-ന് വെള്ളി (ഇന്ന്) വൈകിട്ട് 4:30 മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെക്കുന്നതാണ്. സംസ്കാര ശുശ്രൂഷ 18-ന് ശനി (നാളെ) രാവിലെ 8:30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതും, സംസ്കാരം 11 മണിക്ക് ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ നടത്തുന്നതുമാണ് (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ : റേച്ചൽ (തങ്കമ്മ). മക്കൾ: അനിൽ തോമസ്, അരുൺ തോമസ്. മരുമക്കൾ ഡോ. സൂസൻ, ക്രിസ്സി. കൊച്ചു മക്കൾ: ബ്രെയന്ന, ജൊനാഥൻ, നീന, കെയ്റ്റ്, അയാൻ.

Previous articleഅധിനിവേശ വെസ്റ്റ് ബാങ്കിലെ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് കാനഡ ഉപരോധം ഏർപ്പെടുത്തി
Next articleശക്തമായ മഴയും കൊടുങ്കാറ്റും : ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും നാശനഷ്ടം ; നാല് പേര്‍ മരിച്ചു ; 900,000 പേര്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു

Leave a Reply