Home ഓഷിയാന ‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

385
0

സിഡ്‌നി : സിഡ്നി മലയാളി അസോസിയേഷൻ മൾട്ടി കൾച്ചറിന്റെ സഹകരണത്തിൽ അണിയിച്ചൊരുക്കുന്ന ‘സിഡ്‌മൽ ഫിയസ്റ്റ 24’ നൃത്തപരിപാടി മേയ് 19ന്. നൃത്തങ്ങൾക്ക് മാത്രമായ ഒരു സ്റ്റേജ് പ്രോഗ്രാമാണ് ഇത്. ഇരുപതിലധികം വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാവുന്ന പരിപാടിയുടെ പ്രവേശനം തികച്ചും സൗജന്യമാണ്. ഒപ്പം ഭക്ഷണ വൈവിധ്യത്തിന്റെ രുചിക്കൂട്ടുകളുമായി തട്ടുകടകളും ഫുഡ് ട്രക്കുകളുമായി ആഘോഷത്തിന്റെ ഒരു ദിവസമാണ് മേയ് 19 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ റോസ്‌ലീ കമ്മ്യൂണിറ്റി സെന്ററിൽ സിഡ്‌മൽ ഒരുക്കുന്നത്. നൃത്താവിഷ്കാരങ്ങളിലൂടെ വിവിധ സംസ്കാരങ്ങളെ അടുത്തറിയുന്നതിനുള്ള ഒരു സുവർണ്ണാവസരമായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.

Previous articleമെൽബണിൽ മലയാള നാടകങ്ങളുടെ വസന്തകാലം
Next articleഎയിംനയുടെ യു എസ് എ യൂണിറ്റിന് തുടക്കം കുറിച്ചു

Leave a Reply