Home അമേരിക്ക ഫോമാ സെന്‍ട്രല്‍ റീജിയന്‍- ഷിക്കാഗോ കലാമേള വന്‍വിജയമായി

ഫോമാ സെന്‍ട്രല്‍ റീജിയന്‍- ഷിക്കാഗോ കലാമേള വന്‍വിജയമായി

309
0

ഷിക്കാഗോ : ഫോമ സെന്‍ട്രല്‍ റീജിയന്‍-ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മെയ് നാലിന് നടത്തിയ കലാമേള വന്‍വിജയമായി. ഫോമ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി. ടോമി എടത്തിലും കൂടെ ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റെയ്‌നോവ് വരുണ്‍ കലാപ്രതിഭയായും സ്ലോക നമ്പ്യാര്‍ കൊട്ടാരത്ത് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ ഗ്രൂപ്പ് ‘എ’ വിഭാഗത്തില്‍(5-8 വയസ്) റൈസിംഗ് സ്റ്റാര്‍ ആയി എലൈന്‍ റോണിയും ഗ്രൂപ്പ് ‘ബി’ വിഭാഗത്തില്‍(9-12 വയസ്) റൈസിംഗ് സ്റ്റാര്‍ ആയി ജയ്ഡന്‍ ജോസും ഗ്രൂപ്പ് ‘സി’ വിഭാഗത്തില്‍(13-16 വയസ്സ്) റൈസിംഗ് സ്റ്റാര്‍ ആയി അഭിനന്ദ കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കെല്ലാം ട്രോഫികള്‍ വിതരണം ചെയ്തു. കലാമേളയുടെ വിജയത്തിനായി ജനറല്‍ കോര്‍ഡിനേറ്റര്‍ ജൂബി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ ആഷ മാത്യു, ഡോ.സ്വര്‍ണ്ണം ചിറമേല്‍, ലിന്റാ ജോളിസ്, ശ്രീജയ നിഷാന്ത് എന്നിവരടങ്ങിയ കമ്മറ്റി വളരെ ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കലാമേള ഇത്ര വിജയമാക്കാന്‍ കഴിഞ്ഞത്. ഫോമ സെന്‍ട്രല്‍ റീജിയന്‍ സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ മറ്റ് നിരവധി വോളണ്ടിയേഴ്‌സ് ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ജോണ്‍ പാട്ടപ്പതി, ഷാനി എബ്രാഹം, ആഗ്നസ് തെങ്ങുമൂട്ടില്‍, മോനി വര്‍ഗ്ഗീസ്, ജോയ്‌സ് ചെറിയാന്‍, ജോസി കുരിശുങ്കല്‍, ജോജോ വെങ്ങാന്തറ, ഷീബ മാത്യു, ടെറന്‍സ് ചിറമേല്‍ യൂത്ത് വോളണ്ടിയേഴ്‌സ് ആയ ജൂലി വള്ളിക്കളം, ക്രിസ്റ്റഫര്‍ ചെറുവള്ളി, ജെനി വള്ളിക്കളം തുടങ്ങിയവരുടെ സഹകരണം എടുത്തു പറയേണ്ടതായിരുന്നു.

Previous articleഗോൾഡൻ വീസ മാതൃകയിൽ 10 വർഷം സാധുതയുള്ള പുതിയ വീസ അവതരിപ്പിച്ച് ദുബായ്
Next articleബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യു.എസ് ചാപ്റ്റര്‍ ഓര്‍ഗനൈസര്‍

Leave a Reply