ഹൂസ്റ്റണ്‍ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്. ചാപ്റ്റര്‍ ഓര്‍ഗനൈസര്‍ ആയി പകലോമറ്റം ചാരിറ്റബിള്‍ സൊസൈറ്റി മെമ്പറും പകലോമറ്റം മഹാകുടുംബാംഗവുമായ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ (ഹ്യൂസ്റ്റണ്‍, ടെക്‌സാസ്) നിയമിച്ചു. പകലോമറ്റം മഹാകുടുംബയോഗത്തില്‍ യു.എസ്.എ, കാനഡ എന്നിവിടങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിന്‍കാട് (ജനറല്‍ സെക്രട്ടറി) ചുമതലപ്പെടുത്തി. കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള വെബ്സൈറ്റ് https://www.pakalomattamamerica.org/. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓര്‍ഗനൈസറുമായി ബന്ധപ്പെടാനുള്ള ഇ-മെയില്‍ bjbineesh@gmail.com ടെലിഫോണ്‍ 409 256 0873.













