Home അമേരിക്ക ടൊറന്റോ മലയാളി സമാജം ടൂര്‍ണ്ണമെന്റ് ; മാസ്കും ലയൺസും ചാംപ്യന്മാർ

ടൊറന്റോ മലയാളി സമാജം ടൂര്‍ണ്ണമെന്റ് ; മാസ്കും ലയൺസും ചാംപ്യന്മാർ

257
0

ടൊറന്റോ : മലയാളി സമാജം (ടിഎംസ്) വോളിബോൾ ചംപ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബും (മാസ്ക്) ഫോർട്ടി പ്ളസ് വിഭാഗത്തിൽ കനേഡിയൻ ലയൺസും ജേതാക്കളായി. മാസ്ക് ബ്രാംപ്ടണും കനേഡിയൻ ലയൺസും അതതു ഫൈനലുകളിൽ ഫാൽക്കൺസ് ലണ്ടൻ ടീമിനെയാണ് തോൽപ്പിച്ചത്. മോസ്റ്റ് വാല്യുബൾ പ്ളെയറായി ഷിനു രാജ് (മാസ്ക്), മികച്ച സ്പൈക്കറായി റോണി (ഫാൽക്കൺ), സെറ്ററായി അർജുൻ, ലിബറോ ആയി ലിബിൻ (ഇരുവരും മാസ്ക്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് രാജേന്ദ്രൻ തലപ്പത്ത്, സെക്രട്ടറി സുബിൻ സ്കറിയ, ട്രഷറർ സിജു മാത്യു, സ്പോർട്സ് കൺവീനർ ഇസ്മായിൽ കുഴിച്ചൽ തുടങ്ങിയവർ നേതൃത്വം നൽകി.

Previous articleസേവനം യുകെയുടെ യൂണിറ്റ് സ്‌കോട്ട്‌ലന്‍ഡില്‍ രൂപീകൃതമാകുന്നു; ജൂണ്‍ 15ന് ശനിയാഴ്ച ഗ്ലാസ്‌ഗോയില്‍ രൂപീകരണ യോഗം ; ഗുരു ഭക്തര്‍ക്ക് സ്വാഗതം
Next articleഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS)വിഷു ആഘോഷിച്ചു

Leave a Reply