Home അമേരിക്ക അമേരിക്കൻ റോക്ക് ഗായകൻ ഡിക്കി ബെറ്റ്സ് വിടവാങ്ങി

അമേരിക്കൻ റോക്ക് ഗായകൻ ഡിക്കി ബെറ്റ്സ് വിടവാങ്ങി

264
0

വാഷിങ്ടണ്‍ : യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് വിടവാങ്ങി. 80 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി ക്യാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുള്ള മുടിയും നീളൻ മീശയുമായി ആസ്വാദക ഹൃയങ്ങള്‍ കീഴടക്കിയ ഡിക്കി ഗിറ്റാറിസ്റ്റ്, ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളില്‍ തിളങ്ങി നിന്ന കലാകാരനാണ്. ഗിറ്റാറിസ്റ്റ് ഡ്വൈൻ ഓള്‍മാനൊപ്പം 1969-ല്‍ ഫ്ലോറിഡയില്‍ സ്ഥാപിച്ച ഓള്‍‍‍‍‍‍മാൻ ബ്രദേഴ്സ് ബാൻഡ് വംശീയവൈവിധ്യം കൊണ്ടും ദൈർഘ്യമേറിയ പാട്ടുകളാലും പെട്ടെന്നു ശ്രദ്ധ നേടി. ‘ഐഡില്‍വൈല്‍ഡ് സൗത്ത്’ എന്ന ആല്‍ബവും അതില്‍ ബെറ്റ്സ് ഗിറ്റാറില്‍ വായിച്ച ‘ഇൻ മെമ്മറി ഓഫ് എലിസബത്ത് റീഡും’ ഏറെ പ്രശസ്തമാണ്. ‘ഗിറ്റാറില്‍ ബെറ്റ്സ് വിസ്മയം തീ‍ർത്ത ‘ജെസീക്ക’യ്ക്ക് ഗ്രാമി പുരസ്കാരം ലഭിച്ചിരുന്നു.

Previous articleകര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കുകയാണ് ബി.ജെ.പി ; ഡി കെ ശിവകുമാര്‍
Next articleഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിള്‍ ക്വിസ് മത്സരം; പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ

Leave a Reply