Home ഗൾഫ് കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉയിർപ്പ്തിരുനാൾ ആഘോഷിച്ചു

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉയിർപ്പ്തിരുനാൾ ആഘോഷിച്ചു

500
0

കുവൈറ്റ് സിറ്റി : മാനവകുലത്തിന്റെ രക്ഷ പൂർത്തീകരിച്ച യേശുവിൻ്റെ ഉയിർപ്പ് തിരുനാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ പുലെർച്ചെ മൂന്നു മണിക്ക് നടന്ന ഉയിർപ്പ് ശുശ്രൂഷക്കും വിശുദ്ധ കുർബാനയ്ക്കും കെ എം ആർ എം ആത്മീയ പിതാവ് ഫാ.ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. അപ്പോസ്തോലിക്ക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പ് മാർ അൽദോ ബരാർദി ശ്ലൈഹീകാശീർവാദം നൽകി. 800 ൽ അധികം അംഗങ്ങൾ വിശുദ്ധ ബലിയിൽ പങ്കെടുത്തു. നേർച്ച ഭക്ഷണം വിളമ്പലോടെ ശുശ്രൂഷകൾ പര്യവസാനിച്ചു.

Previous articleഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഡാളസ് റീജിയണൽ കിക്കോഫ് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഏപ്രിൽ 6 ശനിയാഴ്ച
Next articleവേൾഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയൻറെ പതിനാലാമതു ബൈനിയൽ കോൺഫറൻസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

Leave a Reply