Home ഗൾഫ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം വനിതദിനം ആചരിച്ചു

ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം വനിതദിനം ആചരിച്ചു

267
0

മസ്കത്ത് : ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതദിനം ആചരിച്ചു. ദാർസൈത്തിലെ അല്‍ അഹൈലി ക്ലബില്‍ നടന്ന പരിപാടിയില്‍ സീബ് ഇന്ത്യൻ സ്കൂള്‍ പ്രിൻസിപ്പല്‍ ഡോ. ലീന ഫ്രാൻസിസ് മുഖ്യാതിഥിയായി. വനിതദിനത്തിന്റെ ആവിർഭാവത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിശദമായി സംസാരിച്ച ടീച്ചർ കേരളവിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. വാഹിദ് അലി അല്‍ സഈദ് ഖറൂസി മുഖ്യാതിഥിയായി. വനിതകളെ കൂടുതല്‍ മുൻനിരയില്‍ എത്തിക്കാൻ സമൂഹത്തിനാകെ മാതൃകയായി മാറാൻ കേരള വിഭാഗത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വനിതവേദി നടത്തിയ ഫുഡ് ഫെസ്റ്റിവലില്‍നിന്ന് കിട്ടിയ വരുമാനം വനിത വിഭാഗം കോഓഡിനേറ്റർ ശ്രീജ രമേശ് ഒമാൻ കാൻസർ അസോസിയേഷന് കൈമാറി.

ഒമാനിലെ നൃത്താധ്യാപിക ശ്രീകല ടീച്ചറും മകള്‍ മീനാക്ഷിയും ചേർന്ന് കൊറിയോഗ്രഫി ചെയ്ത നൃത്ത പരിപാടിയില്‍ നാല്‍പതോളം സ്ത്രീകള്‍ പങ്കെടുത്തു. ബിജി വർഗീസ് സംവിധാനം ചെയ്ത കേരള വിഭാഗം വനിത ഗായകസംഘത്തിന്റെ ഗാനമേളയും പരിപാടിയില്‍ അരങ്ങേറി. കേരളവിഭാഗം കണ്‍വീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജൂമി സിയാദ് വനിതദിന സന്ദേശം നല്‍കി. വനിത വിഭാഗം കോഓഡിനേറ്റർ ശ്രീജ രമേശ് സ്വാഗതവും അസി. കോഓഡിനേറ്റർ ഷില്‍ന ഷൈജിത് നന്ദിയും പറഞ്ഞു. നിതാപ്രിയേഷ് പരിപാടിയുടെ അവതാരകയായി.

Previous articleവാഹനാപകടത്തില്‍ ഒമാനിലെ ഇന്ത്യൻ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
Next articleഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

Leave a Reply