ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി ബിജെപിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.’ഞങ്ങള്‍ 4000 കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്ര നടത്തി. കർഷകർ, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാർ, വനിതകള്‍ തുടങ്ങിയവരെ കണ്ടു. അവരെല്ലാം എന്നോട് ആവലാതികള്‍ പറഞ്ഞു. പലയിടങ്ങളിലും ആർഎസ്‌എസ് -ബിജെപി പ്രവർത്തകർ സംഘർഷത്തിനെത്തി. എന്നാല്‍ ഞാനൊരിടത്തും ഏറ്റുമുട്ടലിന് മുതിർന്നില്ല’ രാഹുല്‍ ഗാന്ധി പറഞ്ഞു.’ഇന്ത്യ സ്‌നേഹത്തിന്റെ ഭൂമിയാണ്, ഇവിടെ വിദ്വേഷത്തിന് ഇടമില്ല, എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമ്ബോഴാണ് രാജ്യം സുശക്തമാകുന്നത്’ രാഹുല്‍ പറഞ്ഞു. മണിപ്പൂർ മുതല്‍ മുംബൈ വരെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുക. ഫെബ്രുവരി 16 മുതല്‍ 21 വരെയും പിന്നീട് 24,25 തിയ്യതികളിലുമാണ് യാത്ര യുപിയില്‍ പര്യടനം നടത്തുക. മണിപ്പൂർ മുതല്‍ മുംബൈ വരെയുള്ള ന്യായ് യാത്രയില്‍ 6,700 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയുടെ മുദ്രാവാക്യം നീതിയാണ്.














