Home അമേരിക്ക അമേരിക്കയിലെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്ബതികള്‍ മരിച്ചത് വെടിയേറ്റ് ; പിസ്റ്റള്‍ കണ്ടെത്തി

അമേരിക്കയിലെ നാലംഗ കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്ബതികള്‍ മരിച്ചത് വെടിയേറ്റ് ; പിസ്റ്റള്‍ കണ്ടെത്തി

424
0

യുഎസില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊല്ലം ഫാത്തിമാ മാതാ കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്ന് പിസ്റ്റള്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികളുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Previous articleഏറ്റുമാനൂര്‍ ഉത്സവം 2024 : ഇനി ദര്‍ശന പുണ്യം നല്കരുന്ന ദിനങ്ങള്‍, ഏഴരപ്പൊന്നാന 18ന്
Next articleദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേരുകളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയും നര്‍ഗീസ് ദത്തും പുറത്ത്

Leave a Reply