പോർട്ട് ഓഫ് സ്പെയിൻ : കരീബിയൻ തീരദേശ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തടിഞ്ഞ അജ്ഞാത കപ്പലില്‍ നിന്ന് വലിയ രീതിയില്‍ എണ്ണച്ചോർച്ച. വിനോദ സഞ്ചാര മേഖല പ്രധാന വരുമാനമാർഗമായ രാജ്യം വൻ ദുരന്തം ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തില്‍. ബുധനാഴ്ചയോടെയാണ് അജ്ഞാത കപ്പല്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ തീരത്തേക്ക് എത്തിയത്. പിന്നാലെ തന്നെ പ്രദേശത്ത് വലിയ രീതിയില്‍ എണ്ണ ചോർച്ച ശ്രദ്ധയില്‍പ്പെടു. ബീച്ചുകളിലടക്കം എണ്ണ എത്തിയതോടെയാണ് രാജ്യം ദേശീയ എമർജൻസി പ്രഖ്യാപിച്ചത്. തകർന്ന കതപ്പലില്‍ ക്രൂ അടക്കം ആരും തന്നെയില്ല. തലകീഴായി മറിഞ്ഞ നിലയിലാണ് കപ്പല്‍ കിടക്കുന്നത്. കപ്പലിനുള്ളിലുള്ളത് എന്താണെന്നോ കപ്പല്‍ ആരുടേതാണെന്നോ എവിടെ നിന്നാണ് വരുന്നതെന്നുമോ ഉള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
ഇതിനാല്‍ തന്നെ നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കും കടല്‍ കൊള്ളയ്ക്കും ഉപയോഗിച്ചിരുന്ന കപ്പലാണ് ഇതെന്നാണ് സംശയിക്കുന്നത്. തീരമേഖലയില്‍ നിന്ന് പത്ത് മൈല്‍ ദൂരത്തോളമാണ് എണ്ണ ചോർന്നിട്ടുള്ളത്. കപ്പലില്‍ നിന്നുള്ള എണ്ണ ചോർച്ച തടയാനുള്ള ശ്രമങ്ങളും എണ്ണ നീക്കം ചെയ്ത് വെള്ളം ശുദ്ധമാക്കാനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമാക്കിട്ടുണ്ട്. തീരമേഖലയിലെ വീടുകളില്‍ നിന്ന് ആളുകളോട് മാറി താമസിക്കാനും മാസ്കുകള്‍ ധരിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിന്റെ വശങ്ങളിലായി ‘ഗള്‍ഫ് സ്ട്രീം’ എന്നെഴുതിയിരിക്കുകയാണെന്നും കപ്പലിനെ കെട്ടി വലിച്ചുകൊണ്ടിരുന്ന വലിയൊരു വടവും മുങ്ങല്‍ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. 330 അടി നീളമാണ് അജ്ഞാത കപ്പലിനുള്ളത്. കപ്പലിന്റെ നിരവധി ചിത്രങ്ങള്‍ ദ്വീപിലെ എമർജൻസി മാനേജ്മെന്റ് ഏജൻസ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.











