Home ഇന്ത്യ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മുംബൈയില്‍

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മുംബൈയില്‍

301
0

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മുംബൈയില്‍ ഒരുങ്ങുന്നു. 17,843 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ആറുവരി പാലം ദക്ഷിണ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറിലധികം കുറയ്ക്കാനാകും. എന്നാല്‍ കഴിഞ്ഞ ദിവസം ടോള്‍ നിരക്ക് പ്രഖ്യാപിച്ചതോടെ പദ്ധതി പ്രതീക്ഷയോടെ കാത്തിരുന്ന ജനങ്ങള്‍ നിരാശരായിരിക്കയാണ്. സമ്ബന്നര്‍ക്ക് മാത്രം ഉപയോഗപ്പെടുന്ന രീതിയില്‍ പൊതു ഗതാഗത മാര്‍ഗത്തെ മാറ്റരുതെന്ന ആവശ്യമാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്.

നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കല്‍, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുക, പുണെ എക്‌സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കല്‍ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു പാതകള്‍ അടങ്ങിയ ആറു വരി പാതയായി രൂപകല്‍പ്പന ചെയ്ത പാലത്തില്‍ അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയും എക്‌സ്പ്രസ്‌വേയില്‍ ഉണ്ടായിരിക്കും.

Previous articleമികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷനില്‍ ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ; 2018ന് വീണ്ടും ശുഭപ്രതീക്ഷ
Next articleകര്‍ണാടകയില്‍ മൂന്ന് കോവിഡ് മരണം ; കേസ് 279

Leave a Reply