Home ഇന്ത്യ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷനില്‍ ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ; 2018ന് വീണ്ടും ശുഭപ്രതീക്ഷ

മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷനില്‍ ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ; 2018ന് വീണ്ടും ശുഭപ്രതീക്ഷ

357
0

മലയാളത്തിനു വീണ്ടും അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. മികച്ച ചിത്രത്തിനു വേണ്ടി ഓസ്കര്‍ നോമിനേഷനിലേക്ക് പരിഗണിക്കപ്പെടുന്ന 265 സിനിമകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതില്‍ ജൂഡ് ആന്തണി ഒരുക്കിയ 2018, ഹിന്ദി ചിത്രം ട്വല്‍ത് ഫെയിലുമാണ് നോമിനേഷനിലേയ്ക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നിന്നും മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിനുള്ള ഔദ്യോഗിക ഓസ്കര്‍ എൻട്രിയായിരുന്നു 2018. എന്നാല്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടാൻ 2018ന് ആയിരുന്നില്ല.

ജനുവരി 23നാണ് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്കറില്‍ മികച്ച ചിത്രത്തിനായി മത്സരിക്കുക. 2018 മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയിലുണ്ടാകുമോ ഇല്ലയോ എന്ന് 23ന് അറിയാം. ഇന്‍റര്‍നാഷ്ണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആണ്. ആദാമിന്‍റെ മകൻ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍.

Previous articleവിനോദ് വാസുദേവൻ “മാഗ് ” ട്രസ്റ്റി ബോർഡ് ചെയർമാൻ
Next articleരാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മുംബൈയില്‍

Leave a Reply