Home ഇന്ത്യ അമൃത് ഭാരത് എക്‌സ്പ്രസ്‌ ഡിസംബര്‍ 30ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

അമൃത് ഭാരത് എക്‌സ്പ്രസ്‌ ഡിസംബര്‍ 30ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

277
0

സൗകര്യപ്രദമായ തീവണ്ടി യാത്ര സാധ്യമാക്കാൻ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് എന്നാണ് സൂചന. ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത് എന്നും വിവരമുണ്ട്. 130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന അമൃത് ഭാരത് എക്‌സ്പ്രസ് പുഷ്- പുള്‍ ട്രെയിനുകളാണ്.

നേരത്തെ, വന്ദേ സാധാരണ്‍ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. പുഷ്- പുള്‍ ട്രെയിനുകളായതിനാല്‍ കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കുലുക്കവും അനുഭവപ്പെടില്ല.

Previous articleറോബിൻ ബസിനെ മൂന്നാമതും തടഞ്ഞ് എം വി ഡി ; തടഞ്ഞത് വാളയാറില്‍ വച്ച്‌
Next articleകനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹി വിമാനത്താവളത്തില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Leave a Reply