ഇന്ന് സര്‍വീസ് ആരംഭിച്ച റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. ഇതേ ദിവസം മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെയാണ്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മൈലപ്രയില്‍ എത്തിയപ്പോള്‍ എം വി ഡി വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവാദം നല്‍കി. ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്.











