Home ഇന്ത്യ കനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹി വിമാനത്താവളത്തില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹി വിമാനത്താവളത്തില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

294
0

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും മുപ്പതോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. 8.30-നും 10-ത്തിനുമിടയിലെ വിമാനങ്ങള്‍ ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഡല്‍ഹി വിമാനത്താവള വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ രാവിലെ മുപ്പതോളം വിമാനങ്ങള്‍ വൈകി. ‘വിവമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബെന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഖേദിക്കുന്നു’, ഡി.ഐ.എ.എല്‍. എക്‌സില്‍ കുറിച്ചു.

Previous articleഅമൃത് ഭാരത് എക്‌സ്പ്രസ്‌ ഡിസംബര്‍ 30ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
Next articleഡാലസ്സിൽ അയ്യപ്പ മണ്ഡല മഹോത്സവം

Leave a Reply