Home ഇന്ത്യ ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്

473
0

ചെന്നൈ : കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്. രാവിലെ 4.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രയിന്‍ വൈകീട്ട് 4:15ന് കോട്ടയത്ത് എത്തിച്ചേരും. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്. ഈ മാസം 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.

Previous articleകാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ “ക്രിസ്മസ് സാങ്ക്ട്സ് 23′ ഡിസംബർ 22 ന്
Next articleയു എ ഇയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാൻ പുതിയ റഡാര്‍ സംവിധാനം

Leave a Reply