Home ഇന്ത്യ ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസ് ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസ് ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

419
0

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ 3 മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്ബത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞു. പദ്മകുമാറിന്റെ ഭാര്യ വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയില്‍ ഓട്ടോയില്‍ ഗിരിജയുടെ കടയില്‍ എത്തി. ഈ സമയം കുട്ടിക്കൊപ്പം മകള്‍ അനുപമ കാറില്‍ ഇരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ വിളിച്ചത് അനിതയാണ്.

അതേസമയം പ്രതി പത്മകുമാറിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിര്‍ത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയില്‍ പുതുര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നീലക്കാറിലാണ് മൂന്നു പേരും എത്തിയത്. ഭക്ഷണം കഴിച്ചിറങ്ങുമ്ബോള്‍ അവിടെ കാത്തുനിന്ന വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.

Previous articleമിഷോങ് ചുഴലിക്കാറ്റ് നാളെ 100 കി.മീ വേഗത്തില്‍ തീരംതൊടും ; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്
Next articleലണ്ടനില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Leave a Reply