Home ഇന്ത്യ തെലങ്കാന നാളെ പോളിംഗ് ബൂത്തില്‍ ; പരസ്യപ്രചാരണത്തിന് ഇന്നലെ സമാപനം

തെലങ്കാന നാളെ പോളിംഗ് ബൂത്തില്‍ ; പരസ്യപ്രചാരണത്തിന് ഇന്നലെ സമാപനം

311
0

ഹൈദരാബാദ് : തെലങ്കാനയില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ സംസ്ഥാനത്ത് ബി.ആര്‍.എസ്, കോണ്‍ഗ്രസ് ബി.ജെ.പി പാര്‍ട്ടികള്‍ വൻ റാലികളും റോഡ് ഷോകളും നടത്തി.
കോണ്‍ഗ്രസ് റാലികള്‍ക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും 27ന് നയിച്ച റാലിയുടെ ആവേശത്തിലായിരുന്നു ഇന്നലെയും ബി.ജെ.പി.ബി.ആര്‍.എസ് റാലികള്‍ക്ക് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റ മകനുമായകെ.ടി.രാമറാവുവാണ് നേതൃത്വം നല്‍കിയത്. റാവുവിന്റെ മകള്‍ കെ.കവിത നിസാമാബാദിലും സമീപ ജില്ലകളിലും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്നിര്‍ണായകം സ്ത്രീ വോട്ടര്‍മാര്‍തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ഇത്തവണ നിര്‍ണായകമാണ് .ഒരു കോടി 62 ലക്ഷത്തോളമുള്ള സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വാഗ്ദാന പെരുമഴയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്.

Previous articleഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി
Next articleകെഎസ്‌ആര്‍ടിസി സ്മാര്‍ട്ട് ആകുന്നു ; ജനുവരി മുതല്‍ ബസില്‍ ഡിജിറ്റല്‍ പേയ്മെന്‍റ്

Leave a Reply