Home ഇന്ത്യ അബിഗേല്‍ സാറയുടെ ആരോഗ്യനില തൃപ്തികരം ; വൈദ്യപരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കും

അബിഗേല്‍ സാറയുടെ ആരോഗ്യനില തൃപ്തികരം ; വൈദ്യപരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കും

403
0

കൊല്ലം : ഓയൂരില്‍നിന്നും നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറയെ ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തിയതിനു പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ വീട്ടിലെത്തിക്കും. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് ഉപേക്ഷിച്ച നിലയില്‍ അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവര്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം.

Previous articleകേരളത്തിന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു ; അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; കുട്ടിയെ കിട്ടിയത് കൊല്ലം ആശ്രമം മൈതാനത്ത് നിന്ന്
Next articleരക്ഷാദൗത്യം വിജയം ; സിൽക്യാര ടണൽ തുരന്നു ; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

Leave a Reply