Home ഇന്ത്യ കേരളത്തിന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു ; അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; കുട്ടിയെ കിട്ടിയത് കൊല്ലം...

കേരളത്തിന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു ; അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; കുട്ടിയെ കിട്ടിയത് കൊല്ലം ആശ്രമം മൈതാനത്ത് നിന്ന്

377
0

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4.30ന് ആയിരുന്നു സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് പോയതെന്നാണ് നിഗമനം. കുട്ടിയ്ക്ക് അവശതകളുണ്ടെങ്കിലും സുരക്ഷിതയാണെന്ന് പൊലീസ് അറിയിക്കുന്നത്. ഒടുവില്‍ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയ വേളമാനൂരും പരിസര പ്രദേശങ്ങളിലും വീടുകളിലടക്കം ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.

വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. അതേ സമയം തീരപ്രദേശങ്ങളിലേക്കും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ലഭിച്ച രണ്ട് നമ്പറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 മോഡല്‍ വെള്ള സ്വിഫ്റ്റ് കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Previous articleതട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
Next articleഅബിഗേല്‍ സാറയുടെ ആരോഗ്യനില തൃപ്തികരം ; വൈദ്യപരിശോധനയ്ക്കുശേഷം വീട്ടിലെത്തിക്കും

Leave a Reply