Home ഇന്ത്യ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

269
0

തിരുവനന്തപുരം : കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമ‍ര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യമനുസരിച്ച്‌ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക്‌ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നാല്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ മഴ സാഹചര്യം വീണ്ടും ശക്തമായേക്കുമെന്നാണ് സൂചന.

Previous articleതെലങ്കാന സംസ്ഥാനം നല്‍കിയത് കോണ്‍ഗ്രസ്സാണെന്ന വികാരം ജനങ്ങളിലുണ്ട് ; കെസി വേണുഗോപാല്‍
Next articleബ്രോങ്ക്‌സ് അപ്പാർട്ട്മെന്റിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ച നിലയിൽ

Leave a Reply