Home അമേരിക്ക ഇലോണ്‍ മസ്കിന്റെ ജീവിതം സിനിമയാകുന്നു ; ഒരുക്കുന്നത് ഹിറ്റ് സംവിധായകൻ

ഇലോണ്‍ മസ്കിന്റെ ജീവിതം സിനിമയാകുന്നു ; ഒരുക്കുന്നത് ഹിറ്റ് സംവിധായകൻ

338
0

ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ ജീവിതം സിനിമയാകാൻ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് സ്വാൻ, ദി റെസ്ലര്‍, ദി വെയ്ല്‍, പെെ, മദര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോഫ്സ്കിയാണ് ചിത്രം ഒരുക്കുന്നത്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കര്‍ നോമിനേഷൻ നേടിയ ആളാണ് അമേരിക്കൻ സംവിധായകനായ ഡാരൻ. എ24 പ്രൊഡക്ഷൻ ഹൗസാണ് ഇലോണ്‍ മസ്കിന്റെ ജീവചരിത്രം നിര്‍മിക്കുന്നത്. ബ്രെൻഡൻ ഫേസറിനെ നായകനാക്കി ഡാരൻ ആരോനോഫ്സ്കി ഒരുക്കിയ ‘ദി വെയ്ല്‍’ നിര്‍മിച്ചതും എ24 പ്രൊഡക്ഷൻ ഹൗസാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാര്‍ ബ്രെൻഡൻ ഫ്രേസറിന് ലഭിച്ചിരുന്നു.

മസ്കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് തുടങ്ങി വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തിവിട്ടിട്ടില്ല. വാള്‍ട്ടര്‍ ഐസക്സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രമായ ‘ഇലോണ്‍ മസ്ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഐസക്സണിന്റെ ‘സ്റ്റീവ് ജോബ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.

Previous articleലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Next articleന്യൂയോർക്ക്: എ.വി. ജോർജ് (ജോർജ്ജുകുട്ടി )

Leave a Reply