ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2023 – 2025 പ്രവർത്തന വർഷ ഉത്ഘാടനവും, കേരളപ്പിറവി ദിനാഘോഷവും നവംബർ 12 ഞായറാഴ്ച ഡെസ് പ്ലെയിൻസിലുള്ള കെ.സി. എസ് കമ്യൂണിറ്റി ഹാളിൽ വെച്ച് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് സി.എം. എ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു. മുൻ ജയിൽ ഡി.ജി.പിയും മലയാളികളുടെ പ്രിയങ്കരനുമായ ഋഷി രാജ് സിംഗ് ഐ.പി. എസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ചിക്കാഗോയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ചിക്കാഗോയിലെ ഒരു സാംസ്കാരിക പരിപാടിയിൽ ആദ്യമായി പങ്കെടുക്കുന്ന ഋഷിരാജ് സിംഗിന്റെ സാന്നിദ്ധ്യമായിരിക്കും സി.എം. എ പുതു ഭരണ സമിതി പ്രവർത്തനങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ പ്രത്യേകത. രാജസ്ഥാനിൽ ജനിച്ച് കേരളത്തിന്റെ പ്രിയ പുത്രനായി മാറിയ ഋഷിരാജ് സിംഗ് മലയാളികൾക്ക് പ്രിയങ്കരനായത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത കൊണ്ടാണ്. അദ്ദേഹത്തെ പോലെ ഒരാളെ സി.എം. എയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ലഭിച്ചതിൽ അതിയായ സന്തോഷവും ആദരവും ഉണ്ടെന്ന് പ്രസിഡന്റ് ജെസ്സി റിൻസി പറഞ്ഞു.

നവംബർ 12 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് ചിക്കാഗോയിലെ എല്ലാ മലയാളി സമൂഹത്തേയും ക്ഷണിക്കുന്നതായി സി.എം. എ പ്രസിഡന്റ് ജെസ്സി റിൻസി,സെക്രട്ടറി ആല്‍വിന്‍ ഷിക്കോർ , ട്രഷറര്‍-മനോജ് അച്ചേട്ട് വൈസ് പ്രസിഡണ്ട്-ഫിലിപ്പ് പുത്തന്‍പുര, ജോ. സെക്രട്ടറി വിവീഷ് ജേക്കബ്, ജോ. ട്രഷറര്‍ ഡോ. സിബിള്‍ ഫിലിപ്പ് , വനിതാ പ്രതിനിധികളായ നിഷ സജി, ഷാന മോഹന്‍, ഷൈനി ഹരിദാസ്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായ തോമസ് വിന്‍സന്‍റ്, വര്‍ഗീസ് തോമസ് (മോനി), യൂത്ത് പ്രതിനിധികളായ സാറ അനില്‍, സി.ജെ. മാത്യു, ബോര്‍ഡ് അംഗങ്ങളായ ആഗ്നസ് മാത്യു, ബിജൂ മുണ്ടയ്ക്കല്‍, ബോബി ചിറയില്‍, ഡോ. റോസ് വടകര, ജെയിസണ്‍ മാത്യു, ജോസ് മണക്കാട്ട്. ജോഷി പൂവത്തുങ്കല്‍, കിഷോര്‍ കണ്ണാല, പ്രിന്‍സ് ഈപ്പന്‍, സജി മാലിത്തുരുത്തേല്‍, സജി തോമസ്, സന്തോഷ് വര്‍ഗീസ്, സൂസന്‍ ചാക്കോ ,എക്സ് ഒഫിഷ്യോ അംഗങ്ങൾ ആയ ജോഷി വള്ളിക്കളം ,ലീല ജോസഫ് എന്നിവർ അറിയിച്ചു
Home അമേരിക്ക ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോത്ഘാടനവും, കേരളപ്പിറവി ദിനാഘോഷവും നവംബർ 12 ന് ഋഷിരാജ് സിംഗ് ഉദ്ഘാടനം...











