Home ഓഷിയാന ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വനിതയായി പോപ് ഗായിക സെലീന ഗോമസ്

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വനിതയായി പോപ് ഗായിക സെലീന ഗോമസ്

353
0

ഒന്നും രണ്ടുമല്ല.. 400 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സായുള്ളത്. ഇതോടെ ഇന്‍സ്റ്റയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വനിതയായി മാറിയിരിക്കുകയാണ് പോപ് ഗായികയായ സെലീന ഗോമസ്. ഫോളോവേഴ്‌സിന്റെ എണ്ണം നാലൂറ് ദശലക്ഷം കടക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയതോടെ 30-കാരിയായ സെലീന ഗോമസ് മറികടന്നത് ഇന്‍സ്റ്റയിലെ താരമായ കൈലി ജെന്നറിനെയാണ്. മാര്‍ച്ച്‌ 18നാണ് ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിച്ചുകൊണ്ട് സെലീന ഗോമസ് നേട്ടം കൈവരിച്ചത്. നേരത്തെ, ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമിലെ വനിതാ താരം കൈലി ജെന്നറായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ജെന്നറിനെ മറികടന്ന് ഗോമസ് ഒന്നാമതെത്തി. ഒടുവിലിപ്പോള്‍ 400 ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സെലീന ഗോമസ്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും പോപ് ഗായിക സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. 400 ദശലക്ഷം ഫോളോവേഴ്‌സെന്ന നേട്ടം കൈവരിച്ച സെലീന ഗോമസ് തന്റെ ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. “നിങ്ങള്‍ 400 ദശലക്ഷം പേരെയും കെട്ടിപ്പിടിക്കാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍” എന്നായിരുന്നു ഗോമസിന്റെ കുറിപ്പ്. നിലവില്‍ 401 ദശലക്ഷം പേരാണ് താരത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

Previous articleരാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കും
Next articleലാേകത്തെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാക്കി കിം ജോങ് ഉന്‍, പരീക്ഷിച്ചത് മാരക പ്രഹരശേഷിയുള്ള ആണവായുധം

Leave a Reply