നവജീവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികളുടെയും ആശ്രിതരുടെയും സംഗമം ഒക്ടോബര്‍ 29 ഞായറാഴ്ച നടത്തപ്പെടുന്നു. നവജീവന്റെ കൈത്താങ്ങ് പദ്ധതി പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ക്യാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും ആശ്രിതരുടെയും സംഗമവും സ്‌നേഹവിരുന്നുമാണ് നവജീവനില്‍ നടത്തപ്പെടുന്നത്. ഒക്ടോബര്‍ 29 നു രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുന്ന സംഗമം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യും. ക്യാന്‍സര്‍ വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ”ക്യാന്‍സറും പ്രതിസന്ധികളും’ എന്ന വിഷയത്തെ കുറിച്ചും, പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ ഡോ.പ്രവീണ്‍ ലാല്‍ ആര്‍ ക്യാന്‍സര്‍ രോഗികളുടെ പാലിയേറ്റീവ് കെയര്‍ സംബന്ധിച്ചും, മനോരോഗ വിഭാഗം മേധാവി ഡോ. വര്‍ഗീസ് പുന്നൂസ് ”മനശാന്തി’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സുകള്‍ നയിക്കും. കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ക്യാന്‍സര്‍ രോഗികളുടെ ഭവനത്തിലെ ശുശ്രൂഷയെ സംബന്ധിച്ച് പ്രഭാഷണം നടത്തും.
Home ഇന്ത്യ നവജീവന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികളുടെയും ആശ്രിതരുടെയും സംഗമം ഒക്ടോബര്‍ 29 ഞായറാഴ്ച














