ന്യൂഡല്‍ഹി : മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻകേന്ദ്രമന്ത്രിയുമായ എം.എസ്. ഗില്‍ (86) അന്തരിച്ചു. ടി.എൻ. ശേഷന് ശേഷം 1996 ഡിസംബര്‍ മുതല്‍ 2001 ജൂണ്‍ വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗില്‍. കോണ്‍ഗ്രസ് അംഗമായി രാജ്യസഭയിലെത്തിയ അദ്ദേഹം 2008 -ല്‍ കേന്ദ്രത്തില്‍ കായികമന്ത്രിയായി.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ വിയോഗത്തില്‍ അനുശോചിച്ചു.











